ഭോപ്പാല്‍: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ജി.ഡി.പിയുടെ 10 ശതമാനമായ 20 ലക്ഷം കോടിയുടെ ഉത്തേജനപാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക പോരെന്നും ജി.ഡി.പിയുടെ 50 ശതമാനമെങ്കിലും പാക്കേജ് ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്സ്.
’20 ലക്ഷം കോടി മാത്രം?, മോഡിജി, ഇത് മഹാമാരിയാണ്, സര്‍വ്വവും നശിച്ചു, ജി.ഡി.പിയുടെ 50 ശതമാനമെങ്കിലും അനുവദിക്കൂ’ എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ജപ്പാന്‍ ജി.ഡി.പിയുടെ 21 ശതമാനമാണ് ഉത്തേജക പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കും ചെറുകിട പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പാക്കേജ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാക്കേജിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.
രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധത്തിലാണ്. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു. നമ്മള്‍ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.