| Sunday, 18th June 2023, 8:59 am

ദല്‍ഹിയില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ആര്‍.കെ. പുരത്തുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോട് കൂടിയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റയുടനെ സ്ത്രീകളെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിങ്കി (30), ജ്യോതി (19) എന്നിവരാണ് മരിച്ചത്. അക്രമികള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പിലെത്തിയത്. രണ്ട് യുവാക്കളാണ് വെടിയുതിര്‍ത്തതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇരുവരും മരിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങളെന്നാണ് പ്രദേശ വാസികള്‍ പറയുന്നു. വലിയ തര്‍ക്കം വീട്ടില്‍ നിന്നും കേട്ടിരുന്നുവെന്നും പ്രദേശ വാസികള്‍ പറയുന്നു.

കൊല്ലപ്പെട്ടവരുടെ സഹോദരനെ തേടിയാണ് അക്രമികള്‍ വന്നത്. സഹോദരന്‍ നിരവധി പേരുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. അത് തിരികെ വാങ്ങാന്‍ വന്നവരാണ് അക്രമികളെന്നും പൊലീസ് പറയുന്നുണ്ട്. ഈ രണ്ട് സ്ത്രീകളെ ലക്ഷ്യം വെച്ച് തന്നെയാണ് വെടിവെച്ചത്.

നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

content highlights: 2 WOMEN KILLED IN DELHI

We use cookies to give you the best possible experience. Learn more