ശാസ്താംകോട്ടയില്‍ രണ്ട് വിദ്യാര്‍ത്ഥിനികളുടെ ജഡം കണ്ടെത്തി
Kerala
ശാസ്താംകോട്ടയില്‍ രണ്ട് വിദ്യാര്‍ത്ഥിനികളുടെ ജഡം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2013, 4:14 pm

[]ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

ഭരണിക്കാവ് ജെ.എം.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആഖില വി. കുറുപ്പ്, ആതിര എന്നിവരുടെ ജഡമാണ് ഇന്ന് ഉച്ചയ്ക്ക് ശാസ്താംകോട്ട കാരാളിമുക്ക് പട്ടക്കടവിനടുത്ത് കണ്ടെത്തിയത്.

ജെ.എം.എച്ച് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇരുവരെയും ഇന്നലെ ഉച്ച മുതല്‍ സ്‌കൂളില്‍ നിന്ന് കാണാതായെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ശാസ്താംകോട്ട പട്ടക്കടവിന് സമീപം കായലിനരികില്‍ ഇരുവരുടെയും ബാഗുകള്‍ ഇന്ന് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കായലില്‍ നിന്ന് കണ്ടെത്തിയത്.

ഇന്നലെ കുട്ടികള്‍ രണ്ട് പേരും മാതാപിതാക്കളുടെ അനുവാദമില്ലാതെ സിനിമയ്ക്ക് പോയതിന് വീട്ടില്‍ നിന്ന് ശകാരിച്ചിരുന്നതായി വിവരം ലഭിക്കുന്നുണ്ട്.