| Monday, 12th October 2015, 11:09 am

പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കീടനാശിനികള്‍ കളയാം, എളുപ്പത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് കടയില്‍ നിന്നും വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. അവയിലെ കീടനാശിനികളാണ് ഈ ഭയത്തിനു കാരണം. വെള്ളത്തില്‍ ഒരുപാട് തവണ കഴുകിയാല്‍ ഈ കീടനാശിനികള്‍ മുഴുവനായി പോകണമെന്നില്ല. കീടനാശിനികള്‍ കളയാന്‍ കുറേക്കൂടി ശ്രദ്ധയോടെ പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കണം. അത് എങ്ങനെയെന്നു പറയാം.

ഇതിനു എളുപ്പവഴിയെന്ന നിലയില്‍ രണ്ടു രീതികള്‍ ഉപയോഗിക്കാം.

ആദ്യത്തെ രീതി:

ഒരുപാട് പഴങ്ങളും പച്ചക്കറികളും കഴുകേണ്ടിവരുമ്പോള്‍ ഈ രീതി ഉപയോഗിക്കാം. വെള്ളവും വിനാഗിരിയും 3:1 അനുപാതത്തില്‍ എടുക്കുക.

ഒരു വലിയ പാത്രത്തില്‍ നന്നായി യോജിപ്പിച്ച ഈ ലായനി എടുക്കു.

പഴങ്ങളും പച്ചക്കറികളും (ഫ്രിഡ്ജില്‍ സൂക്ഷിച്ചതു തണുപ്പ് മാറിയശേഷം) ഈ ലായനിയിലേക്കിടുക. പഴങ്ങളുടെയും പച്ചക്കറികളുടെയും ജലലായനിയുടെയും ഊഷ്മാവ് ഒന്നായിരിക്കുന്നതു കാരണം തൊലിക്ക് കട്ടികുറഞ്ഞ പഴങ്ങള്‍ക്കുള്ളിലേക്ക് ലായനി കടക്കില്ല.

15 മിനിറ്റോളം ഈ ലായനിയില്‍ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുക.

പുറത്തെടുത്തുവെച്ച് വെള്ളം ഉണങ്ങിയശേഷമോ അല്ലെങ്കില്‍ ശുദ്ധമായ വെളുത്ത തുണി കൊണ്ട് തുടച്ചുകളഞ്ഞശേഷമോ ഉപയോഗിക്കാം. അല്ലെങ്കില്‍ ശുദ്ധജലത്തില്‍ ഒരിക്കല്‍ കൂടി കഴുകി ഉയോഗിക്കാം.

രണ്ടാമത്തെ രീതി:

ഒരു സ്േ്രപ ബോട്ടില്‍ എടുക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാ നീരും എടുക്കുക.

നന്നായി കുലുക്കുക.

ഇത് പഴങ്ങളിലേക്കു സ്േ്രപ ചെയ്യുക.

വെജിറ്റബിള്‍ ബ്രഷോ കയ്യോ ഉപയോഗിച്ച് 30 സെക്കന്റോളം ഈ ലായനി കൊണ്ട് തുടക്കുക.

ശുദ്ധജലത്തില്‍ കഴുകിയശേഷം ഉപയോഗിച്ചു തുടങ്ങാം.

വിനാഗിരിക്ക് 98% ബാക്ടീരിയകളെയും നശിപ്പിച്ചു കളയാനുള്ള കഴിവുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more