| Wednesday, 13th November 2019, 9:12 pm

അയോധ്യ വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കാത്തതിന് രണ്ട് കാരണങ്ങള്‍; വിശദീകരിച്ച് സുന്നി വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അയോധ്യകേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശേധനാ ഹരജി സമര്‍പ്പിക്കാത്തത് രണ്ട് കാരണങ്ങള്‍ക്കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ സഫര്‍ ഫാറുഖി. അതില്‍ ഒന്ന് സുപ്രീം കോടതി വിധി മാനിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നുവെന്നും രണ്ടാമതായി ഈ വിഷയം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ചിട്ടുണ്ടെന്നും വീണ്ടും ഹരജിയുമായി പോകുന്നത് അന്തരീക്ഷം കലുഷിതമാകാന്‍ കാരണമാകുമെന്നും ഫാറുഖി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഹരജി സമര്‍പ്പിക്കാത്തതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ആദ്യത്തേത് അയോധ്യകേസില്‍ സുപീം കോടതിയില്‍ നിന്നുള്ള വിധി എന്ത് തന്നെയായാലും അത് മാനിക്കുമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ടാമതായി കാലങ്ങളായി ഇത് വളരെ ആഴത്തില്‍ നമ്മുടെ സംസ്ഥാനത്ത് ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. വീണ്ടും ഹരജിയുമായി മുന്നോട്ട് പോകുന്നത് അന്തരീക്ഷം കലുഷിതമാക്കും.’ ഫാറുഖി എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അയോധ്യ കേസിലെ പ്രധാന ഹരജിക്കാരില്‍ ഒരാളായിരുന്നു ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്.

സുപ്രീം കോടതി വിധി പ്രകാരം പള്ളിക്ക് അനുവദിക്കുന്ന ഭൂമി സ്വീകരിക്കുന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ജനങ്ങളുടേത് ഭിന്നാഭിപ്രായമാണ്. എന്നാല്‍ വിധി വന്നതിനനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്നും ഫാറുഖി പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more