ന്യൂദല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഫത്തേ ജംഗ് സിംഗ് ബജ്വയാണ് പാര്‍ട്ടി വിട്ടവരില്‍ ഒരാള്‍.
പഞ്ചാബിലെ ഖാദിയാനില്‍ നിന്നുള്ള എം.എല്‍.എയാണ് ഫത്തേ ജംഗ് ബജ്വ. അടുത്തിടെ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്വയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അതേ സീറ്റില്‍ തനിക്കും താല്‍പ്പര്യമുണ്ടെന്ന് പ്രതാപ് ബജ്വ വ്യക്തമാക്കി
യിരുന്നു.
ഹര്‍ഗോബിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് ബി.ജെ.പിയിലേക്ക് പോയത്.
കഴിഞ്ഞ ദിവസം ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് ഇടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 2 Punjab Congress MLAs Join BJP In Big Jolt Ahead Of Polls