കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് കല്ലാച്ചിയില്‍ പ്രകടനം നടത്തിയ അതിഥി തൊഴിലാളികളെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇല്ലിക്കല്‍ അഭിലാഷ്, മലയില്‍ മനോജ് എന്നിവരാണ് അറസ്റ്റിലായതെന്ന് നാദാപുരം പൊലീസ് ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു.
അതിഥി തൊഴിലാളികളും കൊല്‍ക്കത്ത സ്വദേശികളുമായ ഷഫീക്ക് ഉല്‍ ഇസ്‌ലാം, ഷഫാ അബ്ദുല്ല, മുഖര്‍റം അബ്ദുല്ല എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഡിസംബര്‍ 22-ന് രാത്രിയായിരുന്നു സംഭവം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതില്‍ ഒരാള്‍ക്കു തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഇവര്‍ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ ഒരുങ്ങുകയാണെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കല്ലാച്ചി കോടതി റോഡിലെ വാടകക്കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെ കേരളത്തിലടക്കം രാജ്യമൊട്ടുക്കും ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്.
നിയമത്തിനെതിരായ തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.