| Friday, 5th June 2020, 9:31 am

ആന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍; ആനയ്ക്ക് വേണ്ടി വെച്ച കെണിയല്ലെന്ന്  സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് : ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. അമ്പലപ്പാറ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വനം വകുപ്പും പൊലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്പലപ്പാറയിലെ ഒരു സ്വകാര്യ തോട്ടത്തിലെ ജീവനക്കരാണ് പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വെച്ചതെന്നാണ് സൂചന.

ഈ പ്രദേശത്ത്  വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ കെണി ഒരുക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ആനയ്ക്ക് വേണ്ടി വെച്ച കെണിയല്ലെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനു ശേഷം സംഭവസ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തും.

ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.പാലക്കാട്-മലപ്പുറം തോട്ടം അതിര്‍ത്തിയിലെ മുഴുവന്‍ തോട്ടങ്ങളിലും സമാന രീതിയില്‍ സ്‌ഫോടക വസ്തു നിറച്ച കെണി ഒരുക്കിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച പൈനാപ്പിളിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more