ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വ്വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേ സമയം ഇന്റര്‍നെറ്റ് സേവനം ലഭിച്ചുതുടങ്ങാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
പോസ്റ്റ്-പെയ്ഡ് മൊബൈല്‍ സേവനങ്ങളാണ് തുടക്കത്തില്‍ പുനരാരംഭിക്കുന്നത്. പ്രീ-പെയ്ഡ് സേവനങ്ങള്‍ പിന്നീട് ലഭ്യമാവുമെന്നും അധികൃതര്‍ അറിയിച്ചു.
കശ്മീരിലെ 66 ലക്ഷം മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 40 ലക്ഷത്തോളം പേര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളാണ്.
വിനോദ സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിന് പിന്നാലെയാണ് വാര്‍ത്താ വിനിമയ സംവിധാനങ്ങളിലെ നിയന്ത്രണം നീക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് താഴ്‌വര സന്ദര്‍ശിക്കാം.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 5 ലക്ഷം പേര്‍ കശ്മീര്‍ സന്ദര്‍ശത്തിനെത്തിയിരുന്നെന്നാണ് കണക്ക്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ