മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലി നടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ രണ്ട് യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നഗ്നരാക്കി പരേഡ് നടത്തി.
ബാന്റ് മേളവും മുദ്രാവാക്യം വിളികളുമായാണ് ഇരുവരെയും നടത്തിച്ചത്. റാലിയുടെ വീഡിയോ എടുത്ത് വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവം വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. പൊലീസിലേല്‍പ്പിക്കുകയോ നിയമപരമായ വഴികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ക്രൂരവും പ്രാകൃതവുമായ രീതികള്‍ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായങ്ങളുമുയര്‍ന്നിരുന്നു.
തുടര്‍ന്നാണ് നാട്ടുകാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 365, 307, 324, 506(2), 143, 145, 147, 148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: 2 mobile thieves paraded naked in Mumbai, 9 booked 5 held