| Sunday, 22nd January 2017, 1:28 pm

സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍. മൂവാറ്റുപുഴ സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിസിറ്റിങ് വിസയില്‍ സലാലയിലെത്തിയ മുഹമ്മദ്, നജീബ് എന്നിവരാണ് മരണപ്പെട്ടത്. ഇതില്‍ ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

We use cookies to give you the best possible experience. Learn more