| Thursday, 7th March 2019, 9:15 am

യു.പിയില്‍ രണ്ട് കശ്മീരികളെ ക്രൂരമായി ആക്രമിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ആക്രമണം വിശ്വഹിന്ദു ദളിന്റെ നേതൃത്വത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ രണ്ട് കശ്മീരികളെ ഒരുസംഘം ആക്രമിച്ചു. ഡ്രൈഫ്രൂട്ട് വില്‍പ്പനക്കാരായ ഇവര്‍ റോഡരികില്‍ ഇരിക്കവെ തീവ്ര വലതുപക്ഷ സംഘടകളില്‍പ്പെട്ട ഒരു സംഘം ആളുകള്‍ വടിയുമായെത്തി ആക്രമിക്കുകയായിരുന്നു.

വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍. വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ലക്‌നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

കശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.

Also read:വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വര്‍ഷങ്ങളായി ലക്‌നൗവില്‍ ഡ്രൈ ഫ്രൂട്ട് വില്‍ക്കുന്നവരാണ് ആക്രമിക്കപ്പെട്ടത്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

“ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.” പൊലീസ് ഓഫീസര്‍ അമിത് കുമാര്‍ പറഞ്ഞു.

ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കശ്മീരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more