| Monday, 13th January 2020, 10:41 am

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് ഇറാഖി മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞായാഴ്ചയായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച യു.എസ് എംബസി കൊലപാതകം സ്ഥിരീകരിച്ചു.

അഹ്‌മെന്‍ അബ്ദുള്‍ സമദ്, സഫാഖാലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആയുധധാരികളായ ഒരു കൂട്ടം ആള്‍ക്കാര്‍ ഇവര്‍ സഞ്ചരിച്ച കാറിനരികിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

നടപടിയെ യു.എസ് എംബസി അപലപിക്കുകയും ഭീരുത്വപരമാണെന്ന് പറയുകയും ചെയ്തു.

ഇറാഖി സുരക്ഷാ സേനക്കെതിരെയും ഇറാനെതിരെയും സമാദ് സമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബസറയില്‍ പ്രതിഷേധം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും അതേസമയം യു.എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അറസ്റ്റുപോലെയുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെക്കുറിച്ചും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

” മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ക്കെതിരെയും ഇറാഖിലെ സായുധപ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ഉപദ്രവങ്ങളും ശിക്ഷിക്കപ്പെടാതെ പോകരുത്.” എംബസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിപ്രായ സ്വാതന്ത്രം ഉറപ്പാക്കേണ്ടതും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കേണ്ടതും സമാധാനപരമായി പ്രതിഷേധം നടത്താന്‍ ഭയരഹിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതും ഇറാഖി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എംബസി പറഞ്ഞു.

ആക്രമണം നടത്തിയ സംഘത്തിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

We use cookies to give you the best possible experience. Learn more