| Thursday, 8th October 2015, 9:52 am

തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി: 2 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  തിഹാര്‍ ജയിലില്‍ ഇരുവിഭാഗം തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അനില്‍, ഇശ്‌വാര്‍ എന്നീ തടവുകാരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഒരു ജയില്‍ ഉദ്യോഗസ്ഥനും നിരവധി തടവുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തിഹാറിലെ അതീവ സുരക്ഷയുള്ള ജയില്‍ 1ല്‍ കഴിയുന്ന ഇശ്‌വാറിനെ ആരോഗ്യ പരിശോധന കഴിഞ്ഞ് മടങ്ങവെ  അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.  ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇവരെ ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് വിനയ് താക്കര്‍ക്കാണ് അക്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റത്.

ഇശ്‌വാര്‍ 2007ലും അനില്‍ ചൗധരി 2012 മുതലുമാണ് തീഹാറിലെ അതീവ സുരക്ഷാ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും ജയിലിനുള്ളില്‍ ഏറ്റുമുട്ടിയിരുന്നു. ജയിലധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലേറ്റുമുട്ടി കൊല്ലപ്പെടുന്നത്.

We use cookies to give you the best possible experience. Learn more