| Sunday, 15th April 2018, 8:43 pm

പാലക്കാട് ക്ലിനിക്കിലെ ശുചിമുറിയില്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഫ്‌ളഷ് ചെയ്യപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ശുചിമുറിയില്‍ ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ഡോ. അബ്ദുല്‍ റഹ്മാന്‍ എന്നയാളുടെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.

അബ്ദുല്‍ റഹ്മാന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കിലെ ശുചിമുറി നേരെയാക്കാന്‍ വന്ന പ്ലംബര്‍മാരാണ് കക്കൂസ് കുഴലിനുള്ളില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. പന്തു പോലുള്ള എന്തോ കുഴലില്‍ കുടുങ്ങളിയതാണെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ പുറത്തേക്ക് വലിച്ചപ്പോഴാണ് കുഞ്ഞിന്റെ തലയാണെന്ന് മനസിലായത്, അവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

കുഞ്ഞിന്റെ ദേഹത്ത് നിന്നും മറുപിള്ള വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ശുചിമുറിയില്‍ തന്നെ പ്രസവിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനായി ക്ലിനിക്കിലെ റെക്കോര്‍ഡുകള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട ചെയ്തു.


Also Read: ‘യോഗി ആദിത്യനാഥിനെ ചെരിപ്പ് കൊണ്ടടിക്കണം’; ഉന്നാവോ സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്


കുഞ്ഞിന്റെ അസ്വാഭാവിക മരണത്തെ മുന്‍നിര്‍ത്തി ഡോക്ടര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ചു.


Also Read: കേരളത്തിലെത്തിയ വിദേശ കലാകാരനെ പൊലീസ് തീവ്രവാദിയെന്ന് വിളിച്ച് അപമാനിച്ചെന്ന് ആരോപണം

We use cookies to give you the best possible experience. Learn more