രാജസ്ഥാനില്‍ മോഷണകുറ്റം ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചും പീഡനം
national news
രാജസ്ഥാനില്‍ മോഷണകുറ്റം ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചും പീഡനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 9:33 am

ജയ്പൂര്‍: രാജസ്ഥാനില്‍ മോഷണകുറ്റം ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം. ജയ്പൂരില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയുള്ള നഗൗറിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ഇവര്‍ക്ക് ദാരുണമായ ആക്രമണം നേരിടേണ്ടി വന്നത്.

ഞായറാഴ്ച്ച പെട്രോള്‍ പമ്പിലെത്തിയ ഇവരെ
ഒരു കൂട്ടം ആളുകള്‍  തല്ലിചതയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

24 വയസ്സ് പ്രായമുള്ള യുവാവ് ബന്ധുവിനൊപ്പം  പെട്രോള്‍ പമ്പില്‍ എത്തിയപ്പോഴാണ് ദാരുണമായ അക്രമം ഇവര്‍ക്ക് നേരിടേണ്ടി വന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ ഇവരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും ജനനേന്ദ്രിയങ്ങളില്‍ പെട്രോള്‍ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യക്തമാണ്.

വിഷയത്തില്‍ ദളിത് സഹോദരങ്ങളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. പെട്രോള്‍ പമ്പിലെ ജീവനക്കാരായ അഞ്ച് പേര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ