|

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് തിരിച്ചടിയായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. രാവിലെ വിജയപുരം എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രമേശ് ജര്‍ക്കിഹോളിയാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്.

ആനന്ദ് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാരുടെ രാജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയ മുഖ്യമന്ത്രി കുമാരസ്വാമി സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ അറിയുന്നുണ്ടെന്നും സര്‍ക്കാരി അസ്ഥിരപ്പെടുത്താമെന്നത് ബി.ജെ.ുപിയുടെ സ്വപ്‌നമാണെന്നും കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരിന് അസ്ഥിരപ്പെടുത്താന്‍ ശ്രമം നടത്തില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ തനിയെ തകരുകയാണെങ്കില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു.