കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് ബി.ജെ.പി എം.പിമാര്‍, എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്യില്ല. ഇരുവരും എം.പിമാരായി തുടരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്.
എം.പിമാരായ നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് എം.പിയായിരിക്കെ ബംഗാള്‍ നിയമസഭയിലേക്ക് മത്സരിച്ചത്. ജഗന്നാഥ് 15878 വോട്ടിനും പ്രമാണിക് 57 വോട്ടിനുമാണ് ജയിച്ചത്.
കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
പ്രമാണിക് കുച്ച് ബിഹാറില്‍ നിന്നും ജഗന്നാഥ് റാണാഘട്ടില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നൊരുക്കം നടത്തിയിട്ടും ബി.ജെ.പിയ്ക്ക് അധികാരത്തിലെത്താനായിരുന്നില്ല.