ലഖ്‌നൗ:ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ നാലു ദിവസത്തിന് ശേഷം മുഖ്യപ്രതികള്‍ പിടിയില്‍ .
അഷഫാക് ഹുസ്സെയ്ന്‍(34), മൊയ്‌നുദീന്‍ പതാന്‍(24)എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍- ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് ഭീകര വിരുദ്ധ സേന പ്രതികളെ അറസ്റ്റ് ചെയ്തത് .
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മൗലാന അന്‍വറുള്‍ ഹഖ് നേരത്തെ അറസ്റ്റിലായിരുന്നു. തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്.
തിവാരിയുടെ കൊലയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സൂറത്തിലുള്ള ഏഴുപേരെ അറസ്റ്റ് ചെയ്തതായി നേരത്തെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചിരുന്നു.
തിവാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൊണ്ടുവന്ന മിഠായിപ്പെട്ടി വാങ്ങിയ കടയുടെ പരിസരത്തുണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തത്. ഈ പെട്ടി കൃത്യം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ