ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 3,874 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മാത്രം 20.55 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള പ്രതിദിന ടെസ്റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Single day spike of 2,76,110 COVID-19 infections, 3,874 fatalities push India’s tally of cases to 2,57,72,440, death toll to 2,87,122: Govt
— Press Trust of India (@PTI_News) May 20, 2021
നിലവില്‍ 31,29,878 രോഗികള്‍ ചകിത്സയിലുണ്ട്. ഇതുവരെ 18,70,09,792 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചശേഷം കൊവിഡ് വന്ന് ഭേദമായവര്‍ക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം വ്യക്തമാക്കി.