| Wednesday, 30th June 2021, 3:05 pm

സാമൂതിരി കുടുംബത്തിന് 2021-22 വര്‍ഷത്തെ സ്‌പെഷ്യല്‍ അലവന്‍സായി 2.58 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാമൂതിരി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി 2.58 കോടി രൂപ അലവന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്‌പെഷ്യല്‍ അലവന്‍സായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

2013 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പ്രത്യേക അലവന്‍സ് ആരംഭിച്ചത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വീതം കൊടുക്കുന്നതാണിത്.

പ്രതിമാസം 2500 രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനം ഇപ്പോഴും തുടരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മുമ്പ് സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള കരാറുകളുടെ ഭാഗമായി പഴയ നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. പ്രിവിപേഴ്‌സ് എന്നറിയപ്പെട്ട ഈ ആനുകൂല്യത്തിന് സമാനമാണിതെന്നാണ് ഉയരുന്ന വിമര്‍ശനം.

280ഓളം നാട്ടുരാജാക്കന്മാര്‍ക്ക് സര്‍ക്കാര്‍ ഇങ്ങനെ പണം നല്‍കിയിരുന്നു. ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ഇതിനായി ചെലവായി. പിന്നീട് 1971 ല്‍ ഇന്ദിരാഗാന്ധി പ്രിവിപേഴ്‌സ് നിര്‍ത്തലാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

2.58 crore as special allowance for Zamorin family for the year 2021-22

We use cookies to give you the best possible experience. Learn more