Advertisement
Covid 19 India
രാജ്യത്ത് 2,57,299 പുതിയ കൊവിഡ് രോഗികള്‍; 4,194 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 22, 05:12 am
Saturday, 22nd May 2021, 10:42 am

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,194 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. ഇതുവരെ 19,33,72,819 വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്നാഴ്ചയിലേറെയായി പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. മെയ് 15 മുതല്‍ 30,000 ഓളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ലോകത്താകെ ഇതുവരെ 16.61 കോടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 34 ലക്ഷം പേര്‍ക്കാണ് ലോകത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight:  India reports 2,57,299 new COVID19 cases.