1971 മുന്‍പുള്ള രേഖകളില്ല; പൗരത്വപട്ടികയില്‍ നിന്നും പുറത്തായത് 2000 ട്രാന്‍സ്‌ജേന്റര്‍സ്: സുപ്രീം കോടതിയില്‍ ഹരജി
Assam NRC
1971 മുന്‍പുള്ള രേഖകളില്ല; പൗരത്വപട്ടികയില്‍ നിന്നും പുറത്തായത് 2000 ട്രാന്‍സ്‌ജേന്റര്‍സ്: സുപ്രീം കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 11:58 am

ന്യൂദല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടത് 2000 ട്രാന്‍സെജെന്റേര്‍സ്. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. അസമിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവയാണ് ഹരജിക്കാരി.

‘പൗരത്വപട്ടികയില്‍ നിന്നും നിരവധി ട്രാന്‍സ്‌ജെന്റേര്‍സ് പുറത്താണ്. 1971 മുന്‍പുള്ള രേഖകള്‍ അവരുടെ പക്കലില്ല. അപ്ലിക്കേഷനിലെ ജെന്റര്‍ കാറ്റഗറിയില്‍ മറ്റുള്ളവര്‍ എന്ന കോളം ഇല്ല’ സ്വാതി ബിദാന്‍ ബറുവ എ.എന്‍.ഐ യോട് പറഞ്ഞു.

എന്‍.ആര്‍.സിയില്‍ ട്രാന്‍സ്‌ജെന്റേര്‍സ് ഉള്‍പ്പെട്ടിട്ടില്ലെന്നും സ്വാതി പറഞ്ഞു.

‘ട്രാന്‍സ്‌ജെന്റേര്‍സിനെ എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്ത്രീ/ പുരുഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ നിര്‍ബന്ധിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഹരജി പരിഗണിക്കുമെന്ന് കരുതുന്നുവെന്നും സ്വാതി പറഞ്ഞു.

അസം കൂടാതെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ