ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷക്കാലം രണ്ടായിരത്തിന്റെ നോട്ട് അച്ചടിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ 2,000ന്റെ നോട്ടുകള്‍ വിതരണം ചെയ്യുന്നത് വളരെ കുറവാണെന്നും ബാങ്കുകളിലും എ.ടി.എമ്മുകളിലും പോലും ലഭ്യമല്ലെന്ന കാര്യം സര്‍ക്കാരിന് അറിയാമോ എന്നും എം.ഡി.എം.കെ എം.പി എ ഗണേശമൂര്‍ത്തിയുടെ ചോദ്യത്തിന് ആയിരുന്നു ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരം.
കറന്‍സിയുടെ അച്ചടി അതിന്റെ ആവശ്യകതയുടെ അടിസ്ഥാനമാക്കിയുള്ളതാണെണെന്നും 2000ന്റെ നോട്ട് ഉപയോഗിക്കാന്‍ സൗകര്യപ്രദമാണോ എന്നത് കൂടി അടിസ്ഥാനമാക്കിയാണ് അച്ചടി കുറയ്ക്കാനുള്ള തീരുമാനത്തിന് കാരണമെന്നും ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അതേസമയം, മൊത്തം സര്‍ക്കുലേഷന്റെ 35 ശതമാനം 2,000 രൂപ നോട്ടുകളാണെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക