ന്യൂദല്‍ഹി: കൊവിഡ് മരണം തടയുന്നതില്‍ വാക്‌സിന്റെ ആദ്യ ഡോസ് 96.6 ശതമാനവും രണ്ടാമത്തെ ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന്
കേന്ദ്രം.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വാക്‌സിനേഷന്‍ മരണത്തെ തടയുന്നുവെന്നും പുതിയ ഡാറ്റ പ്രകാരം ഏപ്രില്‍-മെയ് മാസങ്ങളില്‍ കൊവിഡിന്റെ രണ്ടാമത്തെ തരംഗത്തില്‍ ഭൂരിഭാഗം മരണങ്ങളും വാക്‌സിന്‍ എടുക്കാത്തവരിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം പറയുന്നു.
” വൈറസിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കവചമാണ് വാക്‌സിനേഷന്‍,” കൊവിഡ് ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കുന്ന വി.കെ. പോള്‍ പറഞ്ഞു.
വാക്‌സിനുകള്‍ ലഭ്യമാണെന്നും ആളുകള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ എടുക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.