| Tuesday, 27th July 2021, 8:52 am

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോഴ ആരോപണം; എല്‍.ഡി.എഫ്. പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയെന്ന് ആരോപണം. സംഭവത്തില്‍ ബത്തേരിയില്‍ എല്‍.ഡി.എഫ്. പ്രതിഷേധം സംഘടിപ്പിച്ചു.

ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ആരോപണ വിധേയനായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. സമരം കടുപ്പിച്ചത്.

സി.പി.ഐ.എം, എ.ഐ.വൈ.എഫ്. ഉള്‍പ്പടെയുള്ള സംഘടനകള്‍ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി, എം.എല്‍.എ. ഓഫീസ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തി.

വിഷയത്തില്‍ ആരോപണ വിധേയനായ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം.
മീനങ്ങാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ.എം. നേതൃത്വത്തില്‍ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണയും മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബത്തേരി മണ്ഡലം കമ്മറ്റി അര്‍ബന്‍ ബാങ്കിലേക്കാണ് എ.ഐ.വൈ.എഫ്. മാര്‍ച്ച് സംഘടിപ്പിച്ചത്. ബാങ്കിനുള്ളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Alleged that Congress leaders took bribes for various posts in Sultan Bathery Urban Bank

We use cookies to give you the best possible experience. Learn more