| Friday, 17th January 2020, 6:08 pm

പരോളിനിറങ്ങി മുങ്ങിയ മുംബൈ സ്‌പോടനപരമ്പര കേസിലെ പ്രതി കാണ്‍പൂരില്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 1993 ലെ മുംബൈ സ്‌പോടനപരമ്പര കേസിലെ പ്രതി ഡോ: ജലീസ് അന്‍സാരി കാണ്‍പൂരില്‍ പിടിയിലായി. കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ പരോളിരിക്കെ രക്ഷപ്പെടുകയായിരുന്നു.

അജ്മീര്‍ ജയിലില്‍ നിന്നും 21 ദിവസത്തേക്ക് പരോളിനിറങ്ങിയതാണ് 68 കാരനായ ജലീസ്. എന്നാല്‍ പരോള്‍ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച്ചയായിരുന്നു ഹാജരാവേണ്ടത്. അഗ്രിപാഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദിവസവും ഹാജര്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ വ്യാഴാഴ്ച്ച ഇയാള്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം പിതാവിനെ കാണാനില്ലെന്ന് പരാതി പറഞ്ഞ് ജലീസ് അന്‍സാരിയുടെ മകന്‍ ജെയീദ് അന്‍സാരി സ്റ്റേഷനിലെത്തുകയായിരുന്നു.

സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കിക്കൊടുക്കാന്‍ സഹായിച്ചുവെന്നതാണ് ജലീസ് അന്‍സാരിക്കെതിരെയുള്ള കേസ്

സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ബോംബ് നിര്‍മ്മിക്കുന്നതിലും വിദഗ്ധനായ ജലീസ് അന്‍സാരിയെ ‘ഡോക്ടര്‍ ബോംബ്’ എന്നാണ് വിളിച്ചിരുന്നത്. രാജ്യത്തൊട്ടാകെ 50ലധികം ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാണ് ജലീസ് അന്‍സാരി.
2008ല്‍ ജയ്പൂര്‍ സ്ഫോടനത്തിലാണ് ജലീസ് അന്‍സാരി പിടിയിലാകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more