മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അബു സലേമീനും കരീമുള്ള ഖാനും ജീവപര്യന്തം തടവ്. പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ സനാപാണ് വിധി പ്രഖ്യാപിച്ചത്.
ജീവപര്യന്തം തടവിനു പുറമേ ഇരുവരില്‍ നിന്നും രണ്ടുലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റു രണ്ടു പ്രതികളായ താഹിര്‍ മുഹമ്മദ്, ഫിറോസ് അബ്ദുല്‍ റാഷിദ്, എന്നിവര്‍ക്ക് വധശിക്ഷയുംമറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ധിഖിക്ക് 10 വര്‍ഷം തടവുംകോടതി വിധഇച്ചു.
മുഖ്യപ്രതി ടൈഗര്‍ മേമന്റ് അടുത്ത അനുയായിയാ കരീമുള്ള ഖാനാണ് സ്‌ഫോടനത്തിന് ആര്‍.ഡി.എക്‌സ് എത്തിച്ചുനല്‍കിയത്.
കേസില്‍ പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിച്ചുകൊണ്ട് ജൂണ്‍ 16ന് കോടതി വിധി വന്നിരുന്നു. അബു സലീം, ഫിറോസ് ഖാന്‍, കരീമുള്ള ഖാന്‍, താഹിര്‍ മര്‍ച്ചന്റ് എന്ന താഹിര്‍ തക്ല്യ, റിയാസ് അഹമ്മദ് സിദ്ധിഖി, മുസ്തഫ ദോസ എന്നിവരെയാണ് കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇതില്‍ ദോസ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 28ന് മരണപ്പെട്ടിരുന്നു.
സിദ്ധിഖി ഒഴികെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
1993 മാര്‍ച്ച് 12ന് മുംബൈയില്‍ 12 ഇടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ കേസിന്റെ ആദ്യഘട്ട വിചാരണയില്‍ യാക്കൂബ് മേമന് വധശിക്ഷ ലഭിക്കുകയും 2015ല്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് ആരോപിക്കപ്പെടുന്ന അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേനും ഇപ്പോഴും ഒളിവിലാണ്.