'' ഐ.കെ ഗുജ്‌റാലിന്റെ വാക്ക് കേട്ടിരുന്നുവെങ്കില്‍ 1984 ലെ സിഖ് കലാപം ഒഴിവാക്കാമായിരുന്നു''- മന്‍മോഹന്‍ സിംഗ്
national news
'' ഐ.കെ ഗുജ്‌റാലിന്റെ വാക്ക് കേട്ടിരുന്നുവെങ്കില്‍ 1984 ലെ സിഖ് കലാപം ഒഴിവാക്കാമായിരുന്നു''- മന്‍മോഹന്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 12:01 am

ന്യൂദല്‍ഹി: 1984 ല്‍ ദല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

മുന്‍ പ്രധാനമന്ത്രി ഗുജ്റാലിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് വൈകുന്നേരം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തേക്ക് ഗുജ്റാല്‍ ജി പോയി. സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്, സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു, ”മന്‍മോഹന്‍ സിംഗ് പറഞ്ഞു.

അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാല് സിഖ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വധിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ
1984 ലെ സിഖ് കൂട്ടക്കൊലയില്‍ രാജ്യത്താകമാനം 3,000 സിഖുകാര്‍ മരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1998 ല്‍ ഐ.കെ ഗുജ്റാലിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്ന് പിന്തുണ പിന്‍വലിക്കാനുള്ള അന്നത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ മുന്‍ പ്രസിഡന്റ് ഡോ. പ്രണബ് മുഖര്‍ജി ഖേദം പ്രകടിപ്പിച്ചു. ഈ തീരുമാനമാണ് ബി.ജെ.പിയെ അധികാരത്തിലെത്താന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.