അതാണ് ക്രിക്കറ്റ്. ഒരിക്കല്‍ പെട്ടുപോയാല്‍ തിരികെ കയറാന്‍ കഴിയാത്ത ഒരു നെടുങ്കന്‍ പ്രണയമാണത്. അതുകൊണ്ടാണല്ലോ എതിരാളികളുടെ പൊള്ളുന്ന ബൗണ്‍സറുകള്‍ക്കു മുന്നില്‍ പോലും പതറിയിട്ടില്ലാത്ത സച്ചിന്‍ കളി അവസാനിപ്പിച്ച ദിവസം ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞത്.
മാറ്റിനി / കെ.കെ രാഗിണി
സിനിമ: 1983
സംവിധായകന്‍: ഏബ്രിഡ് ഷൈന്‍
നിര്‍മാണം: ഷംസുദ്ദീന്‍
രചന: ഏബ്രിഡ് ഷൈന്‍, ബിപിന്‍ ചന്ദ്രന്‍
അഭിനേതാക്കള്‍: നിവിന്‍ പോളി, അനൂപ് മേനോന്‍,
നിക്കി ഗല്‍റാണി,സൈജു കുറുപ്പ്
കലാഭവന്‍ പ്രജോദ്
ശ്രിന്ദ
സംഗീതം: ഗോപീ സുന്ദര്‍
ഛായാഗ്രഹണം: പ്രദീഷ് വര്‍മ
എഡിറ്റിങ്: മനോജ്
[share]
വല്യച്ഛന്‍ കാണാതെ സൈക്കിളുമെടുത്ത് വേലിപ്പഴുതിലൂടെ നൂണ്ടിറങ്ങി അതിന് പിന്നില്‍ ക്രിക്കറ്റ് ബാറ്റുമെടുത്ത് വെച്ച് പാഞ്ഞുപോയ കൃഷ്ണകുമാറേട്ടനെ വര്‍ഷങ്ങള്‍ക്കുശേഷം അതേ വേഷത്തില്‍ കോലത്തില്‍ ഞാന്‍ കണ്ടു. അച്ഛന്റെ ജ്യേഷ്ഠന്റെ മൂത്ത മകനായിരുന്നു കൃഷ്‌ണേട്ടന്‍. ഞങ്ങളുടെയൊക്കെ ചേട്ടന്‍. നല്ല അസ്സല് വലങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍. മികച്ച മീഡിയം പേസ് ബൗളര്‍.
വല്യച്ഛന്റെ പലചരക്ക് പീടികയുടെ പരിസരത്തുപോലും അടുക്കാതെ രാവിലെ മുതല്‍ കളിയോടു കളിയായി നടന്ന ചേട്ടനെ ഞാന്‍ കണ്ടത് വെള്ളിത്തിരയില്‍ നിവിന്‍ പോളിയുടെ രൂപത്തിലായിരുന്നു. 1983 എന്ന സിനിമ കണ്ടവരുടെ ഒക്കെ മനസ്സില്‍ ഇതുപോലൊരു കൃഷ്‌ണേട്ടന്‍ അല്ലെങ്കില്‍ രമേശന്‍ തെളിഞ്ഞുവന്നിട്ടുണ്ടാവുമെന്നുറപ്പ്.
പലവട്ടം കൃഷ്‌ണേട്ടനെ വല്യച്ഛന്‍ ഗ്രൗണ്ടില്‍നിന്ന് വലിച്ചുവാരി അങ്ങാടിയുടെ നടുവിലൂടെ, പോത്തിനെ തല്ലുന്നതുപോലെ അടിച്ചുപതം വരുത്തി കൊണ്ടുവന്നിട്ടുണ്ട്. ദേഷ്യം വന്നാല്‍ വല്ല്യച്ഛന് ഭ്രാന്താവും. കൈയില്‍കിട്ടുന്നതെടുത്ത് അടിക്കും. ഒരിക്കല്‍ കൃഷ്‌ണേട്ടന്റെ കൈ തല്ലിയൊടിക്കുകവരെ ചെയ്തു. ബാറ്റ് പലവട്ടം വെട്ടിക്കീറി അടുപ്പില്‍വെച്ചിട്ടുണ്ട് വല്ല്യമ്മ. എന്നാലും, കൃഷ്‌ണേട്ടന്‍ അടുത്ത ഊഴത്തില്‍ ഗ്രൗണ്ടിലത്തെും.
രമേശനെ (നിവിന്‍ പോളി)പോലെ കൃഷ്‌ണേട്ടനും പഠിക്കാന്‍ മിടുക്കനായിരുന്നു. ഈ മുടിഞ്ഞ ക്രിക്കറ്റ് കളിയാണ് അവനെ നശിപ്പിച്ചതെന്ന് അടുത്തിടെകൂടി നാട്ടില്‍ പോയപ്പോള്‍ വല്ല്യമ്മ പറയുന്നതുകേട്ടു.
കണക്കില്‍ മിടുക്കനായ കവിത നന്നായി ചൊല്ലുന്ന കൃഷ്‌ണേട്ടന്‍ പത്തില്‍ കഷ്ടിച്ചാണ് ജയിച്ചത്. പിന്നീട് പഠനം നടന്നതുമില്ല. നാട്ടില്‍ ഇഷ്ടംപോലെ പാടവും തോടുമൊക്കെയുള്ളതിനാല്‍ ചേട്ടനും ടീമും കോര്‍ക്ക് ബാളിലാണ് കളിച്ചിരുന്നത്. നനഞ്ഞാലും കുഴപ്പമില്ലല്ലോ. പാഡും ഹെല്‍മെറ്റുമൊന്നുമില്ലാതെ ഏറ് കൊണ്ടുവീര്‍ത്ത കൈയിലും കാലിലും കൊട്ടന്‍ചുക്കാദി തൈലമിട്ടുഴിയുന്ന ചേട്ടനെ എന്റെ അമ്മ സ്‌നേഹത്തോടെ ശാസിച്ചിട്ടുണ്ട്.
“എന്തിനാ കൃഷ്ണാ ഇങ്ങനെ വെറുതേ തല്ലുകൊള്ളുന്നത്..?””
“”അതിന്റെ സുഖം ചിറ്റയ്ക്കറിയില്ല”” എന്ന് പറഞ്ഞ് ചേട്ടന്‍ മൈതാനത്തത്തെിയിരിക്കും. ചേട്ടന്റെ കൂട്ടുകാരുടെ വീടുകളിലും ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. അവരും തല്ലുകൊണ്ട് പതംവന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ദിവസം കൃഷ്‌ണേട്ടന്‍ ഉറങ്ങിയില്ല. എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ചേട്ടന്‍ വിതുമ്പുന്ന പോലെ തോന്നി. ഇനിയെന്തിന് കളി കാണണം എന്നു പറഞ്ഞു.
സ്‌റ്റൈലിഷ് ബാറ്റ്‌സ്മാനായ ഏട്ടന്‍ ഒരിക്കല്‍ ജില്ലാ ടീം സെലക്ഷന്റെ പടിവാതില്‍വരെ എത്തിയതായിരുന്നു. റെക്കമെന്‍േറഷന് ആരുമില്ലാതിരുന്നതുകൊണ്ട് പുറത്തായി. ചേട്ടന്‍ അവിടെ ഏറ്റവും നന്നായി കളിച്ചെന്ന് കൂടെ പോയ കൂട്ടുകാരൊക്കെ പറഞ്ഞു. കൃഷ്‌ണേട്ടന്റെ മിടുക്കില്‍ അവരുടെ ടീം മിക്ക കളികളും ജയിച്ചു. മറ്റുള്ള ടീമുകളും ചേട്ടനെ കളിക്കാന്‍ കൂലിക്ക് വിളിച്ചുകൊണ്ടുപോയി.
എക്‌സൈസില്‍ ജോലിയുണ്ടായിരുന്ന ഇളയച്ഛനാണ് ആദ്യമായി ഞങ്ങളുടെ പരിസരത്ത് ടി.വി വാങ്ങിയത്. സോളിഡയറിന്റെ ആ കളര്‍ ടി.വി വീട്ടിലേക്ക് വന്ന വരവ് ഒരിക്കല്‍കൂടി ഏരിയല്‍ ഷോട്ടായി ഞങ്ങള്‍ കണ്ടു. അംബാസാഡര്‍ കാറിന്റെ മുകളില്‍ മൂന്ന് ജി.ഐ പൈപ്പുകളും ആന്റിനയുമായുള്ള ആ വരവ് ബ്രഹ്മമംഗലം എന്ന രമേശന്റെ നാട്ടിലേക്കുള്ള അതേ വരവായിരുന്നു.
കൃഷ്‌ണേട്ടന്‍ ഇപ്പോള്‍ സൗദിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മേസ്തിരിയായി ജോലി ചെയ്യുന്നു. ക്രിക്കറ്റ് ബാറ്റ് പിടിച്ച കൈകളില്‍ കരണ്ടിയെടുത്ത് സിമന്റ് പൂശി ഇഷ്ടിക പാകി കെട്ടിടങ്ങളുടെ കൂറ്റന്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നു.
പാവം, ജീവിതത്തില്‍ ഇനിയും ഒന്നുമായിട്ടില്ല. രണ്ട് പെങ്ങന്മാരെയും കെട്ടിച്ചുവിട്ടതിന്റെ കടമൊക്കെ തീര്‍ക്കാന്‍ ഇപ്പോഴും പെടാപ്പാട് പെടുന്നു. എന്നിട്ടും ക്രിക്കറ്റ് ചേട്ടന്റെ ചോരയില്‍ പതഞ്ഞുപൊന്തും. ചേട്ടനില്‍നിന്നാണ് ഞാനും അനിയനുമൊക്കെ ക്രിക്കറ്റിന്റെ കളിനിയമങ്ങള്‍ പഠിച്ചത്. ടി.വിക്കു മുമ്പില്‍ കളിനാളുകളില്‍ തപസ്സിരിക്കുന്നവരായത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ദിവസം കൃഷ്‌ണേട്ടന്‍ ഉറങ്ങിയില്ല. എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ചേട്ടന്‍ വിതുമ്പുന്ന പോലെ തോന്നി. ഇനിയെന്തിന് കളി കാണണം എന്നുവരെ ചേട്ടന്‍ പറഞ്ഞു. എന്നിട്ടും, ഇക്കഴിഞ്ഞ ലീവിന് നാട്ടില്‍ വന്നപ്പോള്‍ വിരാട് കോഹ്‌ലിയുടെ കളികണ്ട് മതിമറന്നിരിക്കുന്നതും കണ്ടു.
അതാണ് ക്രിക്കറ്റ്. ഒരിക്കല്‍ പെട്ടുപോയാല്‍ തിരികെ കയറാന്‍ കഴിയാത്ത ഒരു നെടുങ്കന്‍ പ്രണയമാണത്. അതുകൊണ്ടാണല്ലോ എതിരാളികളുടെ പൊള്ളുന്ന ബൗണ്‍സറുകള്‍ക്കു മുന്നില്‍ പോലും പതറിയിട്ടില്ലാത്ത സച്ചിന്‍ കളി അവസാനിപ്പിച്ച ദിവസം ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞത്.
“”My life, between 22 yards for 24 years, it is hard to believe that, that wonderful journey has come to an end”” എന്ന് ആ കുറിയ മനുഷ്യന്‍ പറഞ്ഞപ്പോള്‍ ഇന്ത്യ ഒന്നാകെ തേങ്ങിയത്.
ഒരു പന്ത് അടിച്ചുപറത്തിയപ്പോള്‍ രമേശന് കിട്ടിയ പ്രണയമായിരുന്നു മഞ്ജുള ശശിധരന്‍േറത് (നിക്കി ഗല്‍റാണി). പക്ഷേ, ആ പ്രണയവും പ്രീഡിഗ്രി പഠനവും അച്ഛനും അമ്മയും സ്വപ്നം കണ്ട ഭാവിയുമെല്ലാം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുലച്ചുകളഞ്ഞു. രക്ഷ തേടി കുവൈത്തില്‍ പോയ പപ്പന്റെ ജീവിതം സദ്ദാം ഹുസൈനും കുളമാക്കിവിട്ടു.
ക്രിക്കറ്റിലെ മലയാളി
കേരളം ക്രിക്കറ്റിന്റെ ഭൂപടത്തില്‍ ഒന്നുമല്ല. എബി കുരുവിളയും ടിനു യോഹന്നാനും പേരിന് വന്നുപോയ കേരളത്തിന്റെ കളിക്കാരായിരുന്നു. ലക്ഷണമൊത്തൊരു കളിക്കാരനായ മലയാളിയായി ഇന്ത്യന്‍ ടീമിലത്തെിയ ശ്രീശാന്തിന്റെ കാര്യം കട്ടപ്പൊകയുമായി. ഇനി പ്രതീക്ഷ സഞ്ജു വി. സാംസണിലാണ്.
പക്ഷേ, ഒരുനാള്‍ ഇന്ത്യന്‍ കുപ്പായമണിയുമെന്ന് പ്രതീക്ഷിച്ച് മൈതാനങ്ങളില്‍ വെയിലുകായുന്നവര്‍ ഈ കൊച്ചുകേരളത്തിലുമുണ്ട്. ഒരിക്കലും കളിക്കളത്തിലിറങ്ങിയില്ലെങ്കിലും മനസ്സില്‍ ക്രിക്കറ്റ് നിറച്ചുവെച്ചിരിക്കുന്ന നിരവധി പേര്‍ വേറെയും.
ഒരുകാലത്ത് കപിലും ഗവാസ്‌കറും ശാസ്ത്രിയും അസ്ഹറുമൊക്കെ ആകാന്‍ കൊതിച്ച് ഇപ്പോള്‍ ജീവിതത്തിന്റെ ക്രീസില്‍ ഫോളോ ഓണ്‍ ചെയ്യാതിരിക്കാന്‍ പാടുപെടുന്ന അനവധി പേര്‍ പിന്നെയും. അവര്‍ക്കൊക്കെയും ഒരുവട്ടം കൂടി ഓര്‍മയുടെ കളിമുറ്റത്ത് ഒത്തുകൂടാന്‍ ഒരവസരം ഒരുക്കിയിരിക്കുകയാണ് എബ്രിദ് ഷൈന്‍ എന്ന നവാഗത സംവിധായകന്‍.
1983 ജൂണ്‍ 25ന് ഇംഗ്‌ളണ്ടിലെ ലോര്‍ഡ്‌സ് മൈതാനത്തിന്റെ വിക്ടറി സ്റ്റാന്റില്‍ കപില്‍ദേവും കൂട്ടാളികളും ചേര്‍ന്ന് ആദ്യമായി ലോകകപ്പ് ഇന്ത്യയിലത്തെിക്കുമ്പോള്‍ ക്രിക്കറ്റ് കേരളത്തില്‍ പോലും അത്ര വ്യാപകമായിരുന്നില്ല. ലോക കപ്പ് ജയത്തിന്റെ തൊട്ടുപിന്നാലെയാണ് കേരളത്തിലെ കുട്ടികള്‍ തെങ്ങോല മടലില്‍ ബാറ്റ് ചത്തെി റബ്ബര്‍ പന്തുകളുമായി ക്രിക്കറ്റ് കളിക്കാരായി മാറിയത്.
പിന്നീട് കപില്‍ദേവും ദൂരദര്‍ശനും ലൈവ് ടെലികാസ്റ്റും പിന്നെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ചേര്‍ന്ന് കേരളത്തെയും മറ്റൊരു ക്രിക്കറ്റ് മൈതാനമാക്കി മാറ്റി.
1983ല്‍ വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോക കപ്പ് നേടുന്നത് ടി.വിയില്‍ കണ്ടുകൊണ്ടിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന് അന്ന് പ്രായം വെറും പത്ത് വയസ്സ്. അതിന്റെ തലേ വര്‍ഷമായിരുന്നു ഇന്ദിരാഗാന്ധിയുടെ സ്വാതന്ത്യദിന പ്രസംഗം നേരിട്ട് കാണിച്ചുകൊണ്ട് ദൂരദര്‍ശന്‍ ആദ്യമായി ലൈവ് ടെലികാസ്റ്റ് തുടങ്ങിയത്. കളര്‍ ടി.വിയും അതേ വര്‍ഷമായിരുന്നു വിപണിയില്‍ എത്തിയത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ തലയില്‍ കയറിയ രമേശന് ജീവിതത്തിന്റെ എല്ലായിടത്തും ടൈമിങ് പിഴച്ചു. കളിക്കളത്തില്‍ മാത്രം തെല്ലും പിഴയ്ക്കാതെ ആ ടൈമിങ് അവനെ കാത്തു.
ഇങ്ങ് കേരളത്തില്‍ ബ്രഹ്മമംഗലം എന്ന ഗ്രാമത്തിലിരുന്ന് രമേശന്‍ (നിവിന്‍ പോളി) എന്ന ബാലനും ടി.വിയില്‍ ഇന്ത്യ കപ്പ് നേടുന്നത് നേരില്‍ കണ്ടു. അതേ കപില്‍ദേവിനും ശ്രീകാന്തിനുമൊക്കെയൊപ്പം പാക്കിസ്ഥാനില്‍ ആദ്യമായി കളിക്കളത്തിലിറങ്ങുമ്പോള്‍ സച്ചിന് വയസ്സ് വെറും 16.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ തലയില്‍ കയറിയ രമേശന് ജീവിതത്തിന്റെ എല്ലായിടത്തും ടൈമിങ് പിഴച്ചു. കളിക്കളത്തില്‍ മാത്രം തെല്ലും പിഴയ്ക്കാതെ ആ ടൈമിങ് അവനെ കാത്തു. മികച്ച ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനായ രമേശന്‍ നാട്ടുക്രിക്കറ്റിലെ ഹീറോയും വീട്ടില്‍ സീറോയുമായി. ലെയ്ത്ത് മെഷീന്‍ വെച്ച് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന അച്ഛന്‍ ഗോപിയാശാന്റെ (ജോയ്മാത്യു), മകനെ എഞ്ചിനീയറാക്കുക എന്ന മോഹം തകര്‍ത്തത് രമേശന്റെ തലയ്ക്കകത്തെ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു.
എല്ലാ നാട്ടിലും അക്കാലത്ത് ഇതുപോലെ നൂറുകണക്കിന് രമേശന്‍മാരുണ്ടായിരിക്കണം. അയാളുടെ ടീമംഗങ്ങളായ പപ്പന്‍ (സൈജു കുറുപ്പ്), മാന്റില്‍ ജോണി (കലാഭവന്‍ പ്രജോദ്), പ്രഹ്‌ളാദന്‍ (നീരജ് മാധവന്‍), ബാബുക്കുട്ടനും ഒക്കെയുണ്ടെങ്കിലും അടിച്ചു പറത്തി കളി ജയിപ്പിക്കാന്‍ രമേശന്‍ തന്നെ വേണം.
ഒരു പന്ത് അടിച്ചുപറത്തിയപ്പോള്‍ രമേശന് കിട്ടിയ പ്രണയമായിരുന്നു മഞ്ജുള ശശിധരന്‍േറത് (നിക്കി ഗല്‍റാണി). പക്ഷേ, ആ പ്രണയവും പ്രീഡിഗ്രി പഠനവും അച്ഛനും അമ്മയും സ്വപ്നം കണ്ട ഭാവിയുമെല്ലാം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുലച്ചുകളഞ്ഞു. രക്ഷ തേടി കുവൈത്തില്‍ പോയ പപ്പന്റെ ജീവിതം സദ്ദാം ഹുസൈനും കുളമാക്കിവിട്ടു.
അതിനിടയില്‍ ഇന്ത്യ രണ്ടു വട്ടം ലോകകപ്പ് ഫൈനലിലത്തെി. ഒരുവട്ടം തോറ്റു തുന്നംപാടി. മഹേന്ദ്ര സിംഗ് ധോണിയുടെ സിക്‌സറില്‍ ഒടുവില്‍ ഇന്ത്യ ലോക കപ്പ് നേടി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം കളിമതിയാക്കി. എന്നിട്ടും നാല്‍പത് വയസ്സ് പിന്നിട്ട, ഭര്‍ത്താവും ഒരു കുട്ടിയുടെ പിതാവുമായ രമേശന്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റില്‍ 40 പന്തില്‍ സെഞ്ച്വറി അടിച്ച് മാന്‍ ഓഫ് ദ മാച്ചായി.
മകനിലെ ക്രിക്കറ്റിനെ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുന്ന രമേശനെയാണ് രണ്ടാം പകുതിയില്‍ കാണുന്നത്… അതിന് അയാളെ സഹായിക്കുന്നത് ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് മാച്ചിന്റെ ഫൈനലില്‍ സമ്മാനദാനത്തിനത്തെിയ കോച്ച് വിജയ് മേനോന്‍ (അനൂപ് മേനോന്‍).
വിജയിച്ചവരുടെ കഥയാണ് ചരിത്രമാകുന്നതെങ്കില്‍ പരാജയപ്പെട്ടവര്‍ അതിലേറെയെന്ന് ഒറ്റ വാചകത്തില്‍ സമാശ്വസിപ്പിക്കുന്നുമുണ്ട്. ഏറ്റവും വലിയ നൊസ്റ്റാള്‍ജിയക്കാരായ മലയാളികളുടെ ആ വലിയ മര്‍മ്മത്ത് തൊട്ടാണ് ഈ ചിത്രം പിടിച്ചുകയറുന്നത്.
തെണ്ടുല്‍ക്കറുടെ ഇരകള്‍
കോഹിനൂര്‍ രത്‌നമടക്കം അടിച്ചുകൊണ്ടുപോയ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പാകിയിട്ടുപോയ അന്തക വിത്താണ് ക്രിക്കറ്റെന്ന് നിരവധി ബുദ്ധിജീവികളും നാട്ടിലെ ഒട്ടുമുക്കാല്‍ ഗാന്ധിയന്മാരും കമ്മ്യൂണിസ്റ്റുകളും പ്രത്യയശാസ്ത്രിച്ചിട്ടുണ്ട്. അതില്‍ കുറേയേറെ ശരിയുമുണ്ട്.
പക്ഷേ, സച്ചിന്‍ ബാറ്റെടുത്തിറങ്ങുമ്പോള്‍ അതെല്ലാം മറന്ന് കളി കാണാനിരിക്കുകയും സച്ചിന്‍ ഔട്ടാകുമ്പോള്‍ ടി.വി ഓഫാക്കുകയും ചെയ്യുന്നവരായി അവരും മാനസാന്തരപ്പെട്ടിരുന്നു.
ആഗോളീകൃതമായ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ ഐക്കണായിരുന്നു സച്ചിനെങ്കില്‍ 80കളുടെ ഗ്രാമീണതകളില്‍പോലും അത് തലതിന്നുന്ന ഒരു പകര്‍ച്ചവ്യാധിയായിരുന്നു എന്ന് സമ്മതിക്കുകയണ് ഈ സിനിമ.
കടുത്ത സച്ചിന്‍ ഫാന്‍ ആയ എബ്രിദ് ഷൈന്‍ എന്ന കന്നിക്കാരന്‍, വിരമിച്ച ക്രിക്കറ്റ് ദൈവത്തിനുള്ള ആദരമായാണ് ഈ ചിത്രം ഒരുക്കുന്നതെങ്കിലും ക്രിക്കറ്റിനെ അഥവാ സച്ചിനെ തലയിലേറ്റി ജീവിതം തുലഞ്ഞുപോയവരുടെ കഥ കൂടിയാണിത്.
കാല്‍പ്പനികതകളും അതിഭാവുകത്വങ്ങളുമായി ക്രിക്കറ്റിനെ അതി മഹത്വവത്കരിക്കുന്നില്ലെങ്കിലും ലഗാന്‍ പോലെ ക്രിക്കറ്റിന്റെ ബ്രാന്റ് അംബാസഡര്‍ ആവാന്‍ ഒടുവില്‍ ഈ സിനിമയും ശ്രമിക്കുന്നുണ്ട്.
വിജയിച്ചവരുടെ കഥയാണ് ചരിത്രമാകുന്നതെങ്കില്‍ പരാജയപ്പെട്ടവര്‍ അതിലേറെയെന്ന് ഒറ്റ വാചകത്തില്‍ സമാശ്വസിപ്പിക്കുന്നുമുണ്ട്. ഏറ്റവും വലിയ നൊസ്റ്റാള്‍ജിയക്കാരായ മലയാളികളുടെ ആ വലിയ മര്‍മ്മത്ത് തൊട്ടാണ് ഈ ചിത്രം പിടിച്ചുകയറുന്നത്.
സാധാരണ സ്‌പോര്‍ട്‌സ് പ്രമേയമാകുന്ന സിനിമകളുടെ കൈ്‌ളമാക്‌സ് ഒരു ഗംഭീര മാച്ചും നായകന്റെ ടീമിന്റെ വിജയത്തില്‍ ഫുള്‍ സ്‌റ്റോപ്പ് വീഴുന്നതുമായിരിക്കും. ലഗാനും ഛക്‌ദേ ഇന്ത്യയും ഇക്ബാലുമൊക്കെ അപ്രകാരമായിരുന്നു. അതില്‍ അല്‍പം വേറിട്ട് നിന്നത് സുശീന്ദ്രന്‍ സംവിധാനം ചെയ്ത “വെണ്ണിലാ കബഡിക്കൂട്ടം” ആണ്. ഒരു ടീമില്‍ 11 കളിക്കാരുണ്ടായിരുന്നിട്ടും മറ്റുള്ളവരുടെ വീടുകളിലേക്ക് ക്യാമറ തിരിക്കാതെ പഴയ നായക സങ്കല്‍പത്തിലേക്കുതന്നെയാണ് 1983 ഉം പോകുന്നത്.
പതിവ് ക്‌ളീഷേകളില്‍ കുരുങ്ങാതെ വേറിട്ടുനിന്ന ഒരു കൈ്‌ളമാക്‌സ് എന്നത് 1983നെ കൂടുതല്‍ വിശ്വാസ്യതയുള്ള കഥയാക്കി മാറ്റിയിട്ടുണ്ട്. ഗ്രാമം പകര്‍ത്തുന്ന രംഗങ്ങളില്‍ 1983, വെണ്ണിലാ കബഡിക്കൂട്ടത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. മറ്റ് ചിലയിടങ്ങളില്‍ നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത നസറുദ്ദീന്‍ ഷാ ചിത്രം ഇക്ബാലിന് ഒപ്പമാണ് ചിത്രം.
25 വര്‍ഷത്തിനു ശേഷം വാണീ ജയറാമും ജയചന്ദ്രനും ഒന്നിച്ച് പാടി എന്ന “പുതുമ”യുമുണ്ട്. മനോഹരമാണ് “”ഓലഞ്ഞാലി കുരുവീ…”” എന്ന ഗാനം.
മോഹന്‍ലാല്‍ ചിത്രം “ദൃശ്യം” ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുന്നു. മമ്മൂട്ടിയെ നായകനാക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ആയതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അതല്ല, പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനായി അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചതാണ് കാരണമെന്നും ഉപശാലാ വര്‍ത്തമാനങ്ങള്‍.
ഗ്രാമീണതയില്ലാത്ത ഗ്രാമം
പൂര്‍ണമായി കമ്പോളത്തിന്റെ ഇരയായി ഗ്രാമങ്ങള്‍ മാറുന്നതിനു മുമ്പുള്ള 80കളെ []പശ്ചാത്തലമാക്കിയിട്ടും ഗ്രാമീണത എന്നത് ഭൂപ്രകൃതിയില്‍ ചുരുക്കപ്പെട്ടു എന്നതും ഗ്രാമീണ ജീവിതങ്ങളെ അന്തരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി എന്നതും സിനിമയുടെ പോരായ്മയാണ്. അക്കാര്യത്തില്‍ ഒരു സത്യന്‍ അന്തിക്കാടന്‍ കാര്‍ക്കശ്യമെങ്കിലും പുലര്‍ത്താന്‍ കഴിയാതെയും പോയി.
തനി നാട്ടിന്‍പുറത്തുകാരിയായ സുശീലയും (ശ്രിന്ദ) രമേശനും തമ്മിലുള്ള വിവാഹ ജീവിതം ഡയമണ്ട് നെക്ലേസിലെ ഡോ. അരുണ്‍കുമാര്‍ കലാമണ്ഡലം രാജശ്രീ ദമ്പതികളെ ഓര്‍മിപ്പിക്കുന്നു. രണ്ടിലും പെണ്ണുടലിന്റെ സൗന്ദര്യത്തോതു കുറവിലാണ് ഹാസ്യം കണ്ടത്തെുന്നത് എന്നത് കാണാന്‍ വര്‍ക്കത്തില്ലാത്ത പെണ്ണ് കോമഡി ചിത്രമാണ് എന്ന സന്ദേശം നല്‍കുന്നു. മൊത്തത്തില്‍ കൊടുത്ത കാശ് നഷ്ടമില്ലാതെ കണ്ടിരിക്കാം ഈ ചിത്രം.
കട്ട്… കട്ട്.. കട്ട്…
മോഹന്‍ലാല്‍ ചിത്രം “ദൃശ്യം” ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുന്നു. മമ്മൂട്ടിയെ നായകനാക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ആയതെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അതല്ല, പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനായി അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചതാണ് കാരണമെന്നും ഉപശാലാ വര്‍ത്തമാനങ്ങള്‍.
അതെന്തായാലും, 12 വയസ്സുകാരന്റെ അച്ഛനായി, തലയില്‍ നരകയറിയ നാല്‍പത് പിന്നിട്ടയാളായി അഭിനയിക്കാന്‍ നിവിന്‍ പോളി എന്ന പയ്യന്‍ ധൈര്യം കാണിച്ചു. താരമാകുന്നതിന് മുമ്പ് മമ്മൂട്ടി മോഹന്‍ലാലിന്റെ വരെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇതല്ലേ സാര്‍ ന്യൂ ജനറേഷന്‍…. ?
Film: 1983
Director: Abrid Shine
Producer: Shamsudheen
Screenplay : Abrid Shine,Bipin Chandran
Starring : Nivin Pauly, Anoop Menon, Nikki Galrani
Music : Gopi Sunder
Cinematography : Pradeesh Varma
Editing : Manoj
കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
സലാലയിലെ ഉസ്താദ് ഹോട്ടല്‍
ഈ ദൃശ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും…
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട
ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com