മുംബൈ: രാജ്യം നേരിടുന്നത് 1977 ലേതിന് സമാനമായ സാഹചര്യമാണെന്നും പ്രതിപക്ഷപാര്‍ട്ടികളെല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ബി.ജെ.പി വിരുദ്ധപാര്‍ട്ടികളെല്ലാവരും ഒരുമിച്ച് നില്‍ക്കണം. ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഒരു പൊതുമിനിമം പരിപാടി രൂപീകരിക്കണം. സമാന ആശയങ്ങളുള്ള പാര്‍ട്ടികളുമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ.”
ALSO READ: 2019 തെരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം; ബാബാ രാംദേവിനോട് അമിത് ഷാ
ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബി.ജെ.പി തോല്‍ക്കുന്നത് ചെറിയ കാര്യമല്ല. എന്‍.ഡി.എയില്‍ ഇല്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ടെന്നും അവരുമായി ധാരണയിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല കേരളത്തില്‍ ഇടതുപക്ഷവും കര്‍ണാടകയില്‍ ജെ.ഡി.എസും ആന്ധ്രയില്‍ ടി.ഡി.പിയും തെലങ്കാനയില്‍ ടി.ആര്‍.എസും ബംഗാളില്‍ തൃണമൂലും എല്ലാം ശക്തമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ 11 എണ്ണത്തിലും പ്രതിപക്ഷ കക്ഷികളായിരുന്നു വിജയിച്ചിരുന്നത്.
WATCH THIS VIDEO: