| Friday, 31st March 2017, 11:05 am

വെടിയൊച്ചകള്‍ക്കും വീടിന്റെ സ്‌നേഹത്തിനുമിടയില്‍ രാജ്യം കാക്കുന്ന പട്ടാളക്കാര്‍; മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായെത്തുന്ന ചിത്രത്തിലെ യുദ്ധരംഗങ്ങളും പട്ടാളക്കാരുടെ സ്വകാര്യ ജീവിതവുമാണ് ട്രെയിലറിന്റെ മുഖ്യാകര്‍ഷണം.

1971 ലെ ഇന്ത്യപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് മേജര്‍ രവി കഥാപാത്രമായ മേജര്‍ മഹാദേവനായി തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക.

സുജിത് വാസുദേവിന്റെ ഛായാഗ്രഹവും ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നു. റെഡ് റോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മ്മാണം.


Don”t Miss: ‘ബിഗ് ബി’ അധികം ‘ഡാഡി കൂള്‍’ സമം ‘ദ ഗ്രേറ്റ് ഫാദര്‍’; സ്റ്റൈലില്‍ മാത്രം ത്രില്ലുമായി ഗ്രേറ്റ് ഫാദര്‍


പതിവുപോലെ യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഇത്തവണയും മേജര്‍ രവി കയ്യൊപ്പ് ചാര്‍ത്തിയാണ് ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ടീസറിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

തുടര്‍ വിജയങ്ങളിലൂടെ ചരിത്രം കുറിച്ച മോഹന്‍ലാലിന് ഒരിക്കല്‍ കൂടി മേജര്‍ മഹാദേവനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more