രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചിത്രത്തിന്റെ നിര്‍മാണം അലി അക്ബര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്റെ പേര് ‘രാമസിംഹന്‍’ എന്ന് മാറ്റുന്നതായി അലി അക്ബര്‍ പ്രഖ്യാപിച്ചിരുന്നു.
പോസ്റ്ററില്‍ അലി അക്ബര്‍ എന്ന് രേഖപ്പെടുത്തിയതില്‍ നിരവധി പേര്‍ സംശയവുമായി അലി അക്ബറിന്റെ ഫേസ്ബുക്കില്‍ കമന്റ് ചെയ്തിരുന്നു. അലി അക്ബര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നത് ഔചിത്യമാണോ, ഈ പേര് ഇനിയും ചുമക്കണോ എന്നൊക്കെയാണ് കമന്റ് വന്നിരിക്കുന്നത്.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്.
നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും, സ്റ്റണ്ടും, ഗാനങ്ങള്‍ എഴുതിയതും രാമസിംഹന്‍ തന്നെയാണ്. ഹരി വേണുഗോപാല്‍, ജഗത്‌ലാല്‍ ചന്ദ്രശേഖര്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: 1921 movie first look poster out