| Friday, 14th September 2018, 10:18 am

ഹരിയാനയില്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൂര്‍ഗണ്‍: ഹരിയാന സ്വദേശിയായ പത്തൊമ്പതു കാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്നമാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് നേടിയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

അഞ്ചുപേരുള്‍പ്പെട്ട സംഘം ബുധനാഴ്ച പെണ്‍കുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നുകള്‍ കുത്തിവെച്ചാണ് ഇവര്‍ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ:ഫ്‌ളോറന്‍സ് അമേരിക്കന്‍ കരയിലേക്കടുക്കുന്നു; ദ്വീപുകളില്‍ ശക്തമായ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്


ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള ബസ്റ്റോപ്പില്‍ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more