യുവാവുമായി അകലണമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഗ്യാ സിങ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ദ കേരള സ്റ്റോറി സിനിമ കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറുമെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മുസ്‌ലിം യുവാവുമൊത്തുള്ള ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു. നയാ ബസെറയില്‍ നിന്നുമുള്ള പെണ്‍കുട്ടിയാണ് യുവാവിനൊപ്പം പോയത്.
മെയ് അഞ്ചിനായിരുന്നു ദ കേരള സ്റ്റോറി റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നുമുള്ള മൂന്ന് പെണ്‍കുട്ടികള്‍ മതം മാറി ഐ.സി.സി.ലേക്ക് പോയ കഥയാണ് ദി കേരള സ്റ്റോറി പറഞ്ഞത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ട്രെയ്‌ലറിനൊപ്പം ചേര്‍ത്ത 32000 പെണ്‍കുട്ടികള്‍ എന്നത് വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് എന്നതിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് കാട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതു-വലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്‌ഫോടനകേസിലെ പ്രതിയാണ് പ്രഗ്യാ സിങ് താക്കൂര്‍. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയിലില്‍ കഴിയുകയായിരുന്ന പ്രഗ്യാ സിങിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലേഗാവ് കേസില്‍ എട്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിഞ്ഞു.
Content Highlight: 19 Year old girl eloped with muslim boy