ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സി.പി.ഐ, സി.പി.ഐ.എം, കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, മുസ്ലിം ലീഗ്, ആര്‍.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോണ്‍ഗ്രസ് എം, എന്നീ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുക.
ശിരോമണി അകാലി ദളും രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മായാവതിയുടെ ബി.എസ്.പിയും രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കും.
നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: 19 Opposition parties announce their decision to boycott President’s address