| Thursday, 26th March 2020, 6:44 pm

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ; യുവാക്കളുടെ സന്നദ്ധ സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ 126 പേരാണ് ചികിത്സയിലുള്ളത്. 138 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 9 പേര്‍ കണ്ണൂരും, 3 പേര്‍ വീതം കാസര്‍ഗോഡും മലപ്പുറത്തും നിന്നാണ്. തൃശ്ശൂരില്‍ 2 പേരും ഇടുക്കി, വയനാട് ജില്ലകളിലായി ഓരോ ആളുകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

രോഗം ബാധിച്ചിരുന്നവരില്‍  എറണാകുളത്ത് ചികിത്സയിലായിരുന്ന 3 കണ്ണൂര്‍ സ്വദേശികളും 2 വിദേശ പൗരന്മാരും ഇന്ന് ആശുപത്രി വിട്ടു. പത്തനംതിട്ടയില്‍ ഒരാളുടെ റിസല്‍റ്റ് നെഗറ്റീവായി.

120003 ആളുകളാണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്, ഇതില്‍ 101402 വീടുകളിലാണ്. 601 പേര്‍ ആശുപത്രിയിലാണ്, ഇന്ന് 136 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1342 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചിട്ടുണ്ട്.

3768 സാമ്പിളുകളില്‍ രോഗമില്ലെന്ന് ഉറപ്പാക്കി, കേന്ദ്രധനകാര്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രപാക്കേജിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് എത്ര കടുത്താലും എല്ലാ സജീകരണങ്ങളും സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 879 സ്വകാര്യ ആശുപത്രികളില്‍ 69432 കിടക്കളുണ്ട്, 5607 ഐ.സി.യു സൗകര്യങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 716 ഹോസ്റ്റലുകളിലായി 15333 റുമുകള്‍ ഉണ്ട്. നിലവില്‍ ഇവിടെ ആവശ്യമായ അറ്റകുറ്റ പണികള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ മുമ്പ് തന്നെ ആരംഭിക്കാന്‍ ഉദ്ദേശിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേന സജ്ജമാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 22 മുതല്‍ 40 വയസുവരെയുള്ളവരെ സന്നദ്ധ സേനയായി തയ്യാറാക്കും ആദ്യ 236000 പേരടങ്ങുന്ന സേന രംഗത്ത് ഇറങ്ങണം എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഇന്ന് തന്നെ പ്രാവര്‍ത്തികമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 43 തദ്ദേശസ്ഥാപനങ്ങില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി.941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തുകള്‍ കമ്മ്യൂണിറ്റി കിച്ചണുള്ള സ്ഥലം കണ്ടെത്തി. 87 മുന്‍സിപാലിറ്റികളില്‍ 84 മുന്‍സിപാലിറ്റികള്‍ സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

6 കോര്‍പ്പറേഷനുകളില്‍ 9 സ്ഥലങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനം. നാളെ മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി പ്രാദേശിക വളണ്ടിയര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലായി 715 ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചു. 86421 പേര്‍ക്ക് കൗണ്‍സിലിംഗ് തുടങ്ങി.

സംസ്ഥാനത്ത് 15433 വാര്‍ഡ് സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമതലത്തില്‍ 2007 കെയര്‍ സെന്ററുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളില്‍ 3482 വാര്‍ഡ് സമിതികളാണ് പ്രവര്‍ത്തിക്കുന്നുണ്ട്. 16785 വളണ്ടിയര്‍മാര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യ ധാന്യം നല്‍കാനാണ് തീരുമാനമെന്നും ഇതിനായി ആധാര്‍ കാര്‍ഡ് പരിശോധിച്ച് റേഷന്‍ കാര്‍ഡുകളില്‍ പേരില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more