World News
ഇറാനില്‍ മെഡിക്കല്‍ ക്ലിനിക്കില്‍ സ്‌ഫോടനം: 19 മരണം; വാതകച്ചോര്‍ച്ചമൂലമെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 01, 05:02 am
Wednesday, 1st July 2020, 10:32 am

തെഹ്‌രാന്‍: ഇറാനിലെ മെഡിക്കല്‍ ക്ലിനിക്കില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാന്റെ തലസ്ഥാനമായ തെഹരാനിലാണ് സ്‌ഫോടനം നടന്നത്. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് തെഹ്‌രാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹാമിദ് റെസ ഗൗദര്‍സി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നിലധികം തവണ സ്‌ഫോടനം നടന്നതായി സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സ്‌ഫോടനം നടക്കുന്ന സമയത്ത് ക്ലിനിക്കില്‍ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ച തെഹ്‌രാനിലെ സെന്‍സിറ്റീവ് മിലിട്ടറി സൈറ്റിന് സമീപം സ്ഫോടനം നടന്നിരുന്നു. ഗ്യാസ് സംഭരണ കേന്ദ്രത്തിലെ ടാങ്ക് ചോര്‍ന്നതാണ് ഇതിന് കാരണമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.