ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയില്‍. എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളുടെ ലയനത്തിനു പിന്നാലെ 19 എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ടി.ടി.വി.ദിനകരനൊപ്പമുള്ള 19 എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്.
ഇന്നലെയായിരുന്നു എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വം വിഭാഗവും ഒന്നായി ലയന പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെ രാഷ്ട്രീയ നീക്കവുമായി രംഗത്തിറങ്ങിയ ശശികല പക്ഷത്തിന്റെ കരുനീക്കങ്ങളുടെ ഭാഗമായാണ് ദിനകരനൊപ്പമുള്ള എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.
എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെട്ടപ്പെട്ടതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി. 234 അംഗ തമിഴ്നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഉള്ളത്. സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളാണ് വേണ്ടത്. 19 പേരുടെ പിന്തുണ നഷ്ടമാകുന്നതോടെ 115 പേരുടെ പിന്തുണ മാത്രമേ പളനിസ്വാമിയ്ക്ക് ലഭിക്കുകയുള്ളൂ.
കഴിഞ്ഞ ഗിവസം ചേര്‍ന്ന യോഗത്തില്‍ ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ലയനത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന നിലപാടുമായി ദിനകന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ രംഗത്തെത്തിയത്.