[]തിരുവനന്തപുരം: എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ബോളിവുഡ് നടി ശബാന ആസ്മി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. മഞ്ജു വാര്യരും ചടങ്ങിനെത്തുന്നുണ്ട്. കൂടാതെ സാംസ്്കാരിക മന്ത്രി കെ.സി ജോസഫ്, മന്ത്രിമാരായ എ.പി അനില്‍ കുമാര്‍, വി.എസ ്ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
63 രാജ്യങ്ങളില്‍ നിന്നായി 211 ചിത്രങ്ങളാണ് ഇത്തവണ മേളയ്ക്ക് എത്തുന്നത്. മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. 12 വേദികളിലായാണ് എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുക.
പ്രശസ്ത സംവിധായകന്‍ കിംകി ഡുക്കിന്റെ മോബിയാസ്, ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, അമത് എസ്‌കലാന്റയുടെ ഹേലി” എന്നിവയുള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
തോമസ് വിന്റര്‍ ബര്‍ഗിന്റെ “ദി ഹണ്ട്”, “ദി ജര്‍മന്‍ ഡോക്ടര്‍”, കിങ് മോര്‍ഡന്റ് സംവിധാനം ചെയ്ത ഓസ്‌ട്രേലിയന്‍ ചിത്രം, എന്നിവയും ഇത്തവണ പ്രദര്‍ശന ചിത്രങ്ങളായുണ്ട്.
ഉദ്ഘാടന ശേഷം ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക കലാപരിപാടികള്‍ നടക്കും. ഇതിനു ശേഷം ഉദ്ഘാടന ചിത്രമായ ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടെ “അന അറേബ്യ”പ്രദര്‍ശിപ്പിക്കും.