| Thursday, 27th June 2019, 8:03 pm

അതൊരു വലിയ കഥയാ മോനേ,പറഞ്ഞ് തുടങ്ങിയാ ഒരു പത്ത് മുപ്പത് കൊല്ലത്തെ ചരിത്രം പറയേണ്ടിവരും; കിടിലന്‍ ലുക്കില്‍ മമ്മൂക്കയും പിള്ളേരും; 18ാം പടി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 18ാം പടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന യൂണിവേഴ്സിറ്റി പ്രൊഫസറുടെ റോളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുക.

15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായി എത്തും.

ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ട്.

18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. എ.ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീത സംവിധാനം.

വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്.

Latest Stories

We use cookies to give you the best possible experience. Learn more