2013 ആഗസ്റ്റില്‍ കര്‍ദാസ നഗരത്തില്‍ 16 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. ഇസ്‌ലാമിക് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം നടന്നിരുന്നത്.
പ്രക്ഷോപത്തില്‍ പങ്കെടുക്കാത്ത 34 പേരെയടക്കമാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായ് ജനാധിപത്യമനുസരിച്ച് തെരഞ്ഞെടുത്ത പ്രസിഡന്റിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തെ വലിയ രീതിയില്‍ അടിച്ചമര്‍ത്തുന്നതിനായിരുന്നു ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ഈജിപ്തും സാക്ഷ്യം വഹിച്ചിരുന്നത്.
ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യ്തു. എതിരാളികളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയ സൈനിക മോധാവി അബ്ദെല്‍ ഫത്താഹ് പറയുന്നത്.