| Tuesday, 9th August 2022, 12:26 pm

ഷിന്‍ഡെ മന്ത്രിസഭയിലേക്ക് 18 എം.എല്‍.എമാര്‍; മന്ത്രിസഭാ വികസനം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെയുടെ മന്ത്രിസഭാ വികസനം പൂര്‍ത്തിയായി. താക്കറെ സര്‍ക്കാരിലുണ്ടായിരുന്ന മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് ഷിന്‍ഡെയുടെ മന്ത്രിസഭാ വികസനം. ബി.ജെ.പിയില്‍ നിന്നുള്ള ഒമ്പത് എം.എല്‍.എമാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്ഭവനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ഷിന്‍ഡെ വിമത എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 30നായിരുന്നു ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഷിന്‍ഡെ മുഖ്യമന്ത്രിയായത്. ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഉപമുഖ്യമന്ത്രി.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതല ഫഡ്‌നാവിസിന് ലഭിക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബി.ജെ.പിയില്‍ നിന്നുള്ള മന്ത്രിമാര്‍:

1) ചന്ദ്രകാന്ത് പാട്ടീല്‍
2)സുധീര്‍ മുങ്കന്തിവാര്‍
3)ഗിരീഷ് മഹാജന്‍
4) സുരേഷ് ഖാഡെ
5) രാധാകൃഷ്ണ വിഖേ പാട്ടീല്‍
6) വരീന്ദ്ര ചവാന്‍
7)മംഗള്‍ പ്രബാത് ലോധ
8) വിജയകുമാര്‍ ഗാവിറ്റ്
9)അതുല്‍ സേവ്

ഏക് നാഥ് ഷിന്‍ഡെ ക്യാമ്പ് മന്ത്രിമാര്‍:

1) ദാദാ ഭൂസേ
2)സന്ദീപന്‍ ഭുംറെ
3)ഉദയ് സാമന്ത്
4)താനാജി സാവന്ത്
5)അബ്ദുള്‍ സത്താര്‍
6)ദീപക് കേസര്‍കര്‍
7)ഗുലാബ്രാവു പാട്ടീല്‍
8)സഞ്ജയ് റാത്തോഡ്
9)ശംഭുരാജെ ദേശായി

Content Highlight: 18 ministers sworn in shinde cabinet

Latest Stories

We use cookies to give you the best possible experience. Learn more