| Saturday, 4th December 2021, 10:15 am

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും; കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി 1707 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതെന്നും രക്ഷിതാക്കള്‍ ഉള്‍പ്പെടയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് പേര് വിവരം പുറത്തുവിട്ടതെന്നും മന്ത്രി പറഞ്ഞു.

47 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ടെന്നും ഇവരുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനെടുക്കാത്ത അധ്യാപകരില്‍ എല്‍.പി, യു.പി വിഭാഗത്തിലുള്ളവരാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു.

എല്‍.പി, യു.പി വിഭാഗത്തില്‍ 1063 അധ്യാപകരും 189 അനധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ അധ്യാപകര്‍ 200, അനധ്യാപകര്‍ 23, വി.എച്ച്.എസ്.ഇ അധ്യാപകര്‍ 229, അനധ്യാപകര്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചു. വി.എച്ച്.എസ്.സി വിഭാഗത്തില്‍ 229 പേരാണ് ആകെ വാക്‌സിന്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുള്ളത് മലപ്പുറം ജില്ലയിലാണെന്നും ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ വാക്‌സിനെടുക്കാത്തവര്‍ ആഴ്ചതോറും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹജരാക്കണം. അതിന് സാധിക്കാത്തവര്‍ക്ക് ശമ്പളമില്ലാത്ത അവധിയെടുക്കാമെന്നും മന്ത്രി പറഞ്ഞു.

ആശങ്കയുടെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ തുറന്നതെന്നും പരാതികളൊന്നും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ വാക്‌സിനെടുക്കാത്ത അധ്യാപതരും അനധ്യാപകരും അയ്യായിരത്തോളം പേര്‍ എന്നാണ് കരുതിയതിയിരുന്നതെന്നും വിശദമായ പരിശോധനയിലാണ് കൃത്യമായ വിവരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആക്ഷേപിക്കുന്ന സമീപനം സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 1707 non-vaccinated teachers and non-teachers in the state

We use cookies to give you the best possible experience. Learn more