സീറ്റ് മോഹിച്ച് നാല് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയത് 170 എം.എല്‍.എമാര്‍
national news
സീറ്റ് മോഹിച്ച് നാല് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയത് 170 എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 7:19 pm

ന്യൂദല്‍ഹി:2016-2020 തെരഞ്ഞെടുപ്പ് കാലയളവില്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോയത് 170 എം.എല്‍.എമാരെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്.

അതേസമയം 18 ബി.ജെ.പി എം.എല്‍.എമാര്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഉദ്ദേശ്യത്തോടെ ഈ കാലയളവില്‍ പാര്‍ട്ടി വിട്ടത്.

2016-2020 കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയ 405 എം.എല്‍.എമാരില്‍ 182 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും 38 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും 25 പേര്‍ തെലങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് ലോക്സഭാ എം.പിമാര്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാന്‍ ബി.ജെ.പി വിട്ടു. ഏഴ് രാജ്യസഭാ എം.പിമാരാണ് 2016-2020 കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റ് പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 170 MLAs left Congress to join other parties during polls held between 2016-2020: ADR