ന്യൂദല്‍ഹി: രാജ്യത്തെ 700 ജില്ലകളില്‍ 170 എണ്ണം കൊവിഡ് ഹോട്ട് സ്‌പോട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 207 എണ്ണം സാധ്യതാ ഹോട്ട് സപോട്ടുകളാണ്. ഈ സ്ഥലങ്ങളില്‍ രോഗമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഹോട്ട് സപോട്ടുകളില്‍ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കും. വീടുകള്‍തോറും കയറി സര്‍വ്വെ നടത്തുകയും ഇന്‍ഫ്‌ളുവന്‍സ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിശോധന നടത്തുകയും ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഹോട്ട സ്‌പോട്ടായി തീരുമാനിച്ച സ്ഥലങ്ങളിലെ രോഗികള്‍ പൂര്‍ണമായും സുഖപ്പെട്ട് കഴിഞ്ഞുള്ള 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരും. രോഗം പടര്‍ന്നിട്ടുണ്ടോ എന്നന്വേഷിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ട്സ്പോട്ടുകള്‍ക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ടാകും. ബഫര്‍ സോണുകള്‍ക്ക് (ഓറഞ്ച് സോണുകള്‍) ഇത് 7 കിലോമീറ്റര്‍ ആയിരിക്കും.