| Wednesday, 20th October 2021, 2:51 pm

കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍.

ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്ടെ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വിനോദ സഞ്ചാരത്തിനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ആണ്‍സുഹൃത്തും അയാളുടെ മൂന്ന് കൂട്ടുകാരും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

വൈകീട്ട് ബോധം തെളിഞ്ഞപ്പോള്‍ ഇരുചക്രവാഹനത്തില്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നും, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ മൂന്ന് കായക്കൊടി സ്വദേശിയും ഒരു കുറ്റ്യാടി സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  17-year-old gang-raped; Four arrested

Latest Stories

We use cookies to give you the best possible experience. Learn more