എം.ജെ അക്ബറിനെതിരെ ഏഷ്യന്‍ ഏജിലെ 17 വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൂടി
MeToo
എം.ജെ അക്ബറിനെതിരെ ഏഷ്യന്‍ ഏജിലെ 17 വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2018, 9:57 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ പീഡനാരോപണങ്ങള്‍. 1994 അക്ബര്‍ ഏഷ്യന്‍ ഏജ് രൂപീകരിച്ചപ്പോള്‍ തുടക്കകാലത്ത് ഉണ്ടായിരുന്ന 17 വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിന്റെ മാനനഷ്ടക്കേസ് പരിഗണിക്കുന്ന കോടതിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുംബൈ മിറര്‍ എഡിറ്ററായ മീന ബാഗേല്‍, ഡെക്കാന്‍ ക്രോണിക്ക്ള്‍ എഡിറ്റര്‍ എ.ടി ജയന്തി, ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ്മ എന്നിവരുള്‍പ്പടെയുള്ളവരാണ് പ്രിയാരമണിയെ പിന്തുണച്ച് കൊണ്ട് പരാതി നല്‍കിയിരിക്കുന്നത്.

മാനനഷ്ടക്കേസ് നല്‍കിയതിലൂടെ അക്ബര്‍ തെറ്റ് ഏറ്റുപറയാനോ ആത്മപരിശോധന നടത്താനോ വിസമ്മതിച്ചിരിക്കുകയാണെന്നും വനിതാമാധ്യമപ്രവര്‍ത്തകര്‍ വേദനയനുഭവിക്കുമ്പോള്‍ അക്ബര്‍ ഇപ്പോഴും എം.പിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രവിലേജ് അനുഭവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

പ്രിയാരമണി ഒറ്റയ്ക്കല്ലെന്നും തങ്ങളുടെ സത്യവാങ്മൂലം കൂടി പരിഗണിക്കണമെന്നും പരാതി പറയുന്നു. എം.ജെ അക്ബര്‍ പാട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കിയിരുന്നത്.

1) Meenal Baghel (Asian Age 1993-1996)

2) Manisha Pande (Asian Age 1993-1998)

3) Tushita Patel (Asian Age 1993-2000)

4) Kanika Gahlaut (Asian Age 1995-1998)

5) Suparna Sharma (Asian Age 1993-1996)

6) Ramola Talwar Badam (Asian Age 1994-1995)

7) Kaniza Gazari (Asian Age 1995-1997)

8) Malavika Banerjee (Asian Age 1995-1998)

9) A.T. Jayanthi (Asian Age 1995-1996)

10) Hamida Parkar (Asian Age 1996-1999)

11) Jonali Buragohain (Asian Age)

12) Sanjari Chatterjee (Asian Age)

13) Meenakshi Kumar (Asian Age 1996-2000)

14) Sujata Dutta Sachdeva (Asian Age 1999-2000)

15) Hoihnu Hauzel (Asian Age 1999-2000)

16) Kushalrani Gulab (Asian age 1993-1997)

17) Aisha khan (Asian Age 1995-1998)