കീവ്: ഉക്രൈനിലെ സാപോരിജിയ സിറ്റിയില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ദ കീവ് ഇന്‍ഡിപ്പെന്‍ഡന്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
മണിക്കൂറില്‍ 17 തവണയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്.
ആക്രമണം ഡിനിപ്രോ നദിയുടെ ഇടത് കരയില്‍ സ്ഥിതി ചെയ്യുന്ന സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് (ZNPP) ലക്ഷ്യമാക്കിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യൂണിറ്റുകളുടെയും ഉല്‍പ്പാദനത്തിന്റെയും എണ്ണം അനുസരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോരിജിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ്.
യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്.
പ്രാദേശിക സമയം പകല്‍ നാല് മണിമുതല്‍ ഖാര്‍കിവിലെ സ്ഥലങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിട്ടിരുന്നുവെന്നും ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെകോവ് അറിയിച്ചു. ആക്രമണത്തിന്റെ മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും മേയര്‍ പറഞ്ഞു.
പത്തോളം സ്‌ഫോടനങ്ങളാണ് അക്രമകാരികള്‍ നടത്തിയതെന്ന് ഖാര്‍കിവ് ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് ടെലിഗ്രാമിനോട് പറഞ്ഞു.
ചിലയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അവിടെ അടിയന്തര സഹായം ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും ഒലെഹ് ടെലിഗ്രാമിനോട് പറഞ്ഞു.
യുദ്ധം ആരംഭിച്ചതുമുതല്‍ ആണവനിലയവും അതിന്റെ സമീപ പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. നിരവധി തവണ റഷ്യ
അവിടെ ഷെല്ലാക്രമണം നടത്തിയിട്ടുമുണ്ട്.
എന്നാല്‍ സംഭവത്തില്‍ റഷ്യയും ഉക്രൈനും പരസ്പരം പഴിചാരുകയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
CONTENT HIGHLIGHT: 17 missile attacks per hour in Ukraine; Reportedly the largest number during the war