വിവാഹപ്രായം കഴിഞ്ഞും മക്കള്‍ തനിച്ചു കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും സ്ഥിതി വ്യത്യസ്തമല്ല. എങ്ങനെയെങ്കിലും അവന്‍/അവള്‍ ഒന്നു കെട്ടി കണ്ടാ മതി എന്നാണ് അവര്‍ക്ക് പറയാനുണ്ടാവുക.
മക്കളെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ക്ക് ഓരോ ന്യായങ്ങളുമുണ്ടാകും. “നിന്നെക്കാള്‍ പ്രായം കുറഞ്ഞ അടുത്ത വീട്ടിലെ കുട്ടിക്ക് രണ്ടു കുട്ടികളായി. ഇനിയെപ്പോള്‍ വിവാഹം കഴിക്കാനാണ് നിന്റെ തീരുമാനം”, “അച്ഛനും അമ്മയ്ക്കും പ്രായമായി. നിന്നെ ആരെയെങ്കിലും എല്‍പ്പിച്ചാലേ സമാധാനമാകൂ” എന്നു തുടങ്ങി നിരവധി വാദഗതികളുണ്ടാവും ഇവര്‍ക്ക് നിരത്താന്‍. ഇന്ത്യന്‍ രക്ഷിതാക്കളില്‍ മിക്കവരും മുന്നോട്ടുവെക്കുന്ന അത്തരം ചില വാദഗതികള്‍ നോക്കാം.
അയല്‍വീട്ടുകാരനാണ് ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ഏറ്റവും ടെന്‍ഷന്‍
അടുത്തപേജില്‍ തുടരുന്നു
ചെക്കന്‍ കാശുള്ള കുടുംബത്തിലേതാ. അവന്‍ നിന്നെ നന്നായി നോക്കും.
അടുത്തപേജില്‍ തുടരുന്നു
നിന്റെ സുഹൃത്തുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു. നീയും വിവാഹം കഴിക്കണം.
അടുത്തപേജില്‍ തുടരുന്നു
നിന്നെക്കാള്‍ ഇളയതല്ലേ അവന്‍, അവന്‍ വിവാഹം കഴിഞ്ഞു സന്തോഷമായി കഴിയുകയാണ്.
അടുത്തപേജില്‍ തുടരുന്നു
മാതാപിതാക്കള്‍ക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. എന്നെ നോക്കാന്‍ ആരെങ്കിലും വേണ്ടേ എന്നാണ് അവരുടെ ചിന്ത.
അടുത്തപേജില്‍ തുടരുന്നു
ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ കുട്ടിയാണ് അവള്‍. ഇതില്‍ക്കൂടുതല്‍ എന്താ വേണ്ടത്?
അടുത്തപേജില്‍ തുടരുന്നു
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ചെക്കനെ കിട്ടില്ല.
അടുത്തപേജില്‍ തുടരുന്നു
വൈകിയാണ് വിവാഹം കഴിക്കുന്നതെങ്കില്‍ കുഞ്ഞിനു ജന്മം നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല.
അടുത്തപേജില്‍ തുടരുന്നു
സ്വന്തമായി ഒരു കുടുംബം പോലുമില്ലെങ്കില്‍ ഈ വിദ്യാഭ്യാസവും ജോലിയും കൊണ്ട് എന്ത് ഉപയോഗമാണുള്ളത്?
അടുത്തപേജില്‍ തുടരുന്നു
നീ വിവാഹം കഴിച്ചില്ലെങ്കില്‍ അച്ഛന് സമൂഹത്തിലുള്ള വില നശിക്കും.
അടുത്തപേജില്‍ തുടരുന്നു
നിന്റെ വിവാഹം കഴിയാതെ നിന്റെ ഇളയസഹോദരിയെ വിവാഹം കഴിപ്പിക്കാനാവില്ല.
അടുത്തപേജില്‍ തുടരുന്നു
എന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹമാണ് എന്റെ വിവാഹത്തില്‍ പങ്കെടുക്കുകയെന്നത്.
അടുത്തപേജില്‍ തുടരുന്നു
മറ്റെല്ലാ കാര്യവും നിന്റെ ആഗ്രഹം പോലെ ചെയ്തില്ലേ. ഞങ്ങളുടെ ഈ ആഗ്രഹമെങ്കിലും നിനക്കു നിറവേറ്റി തന്നുകൂടേ?
അടുത്തപേജില്‍ തുടരുന്നു
നിന്നെ ഒന്നിനും കൊള്ളില്ല, നിനക്ക് ഒരു ഉത്തരവാദിത്ത ബോധവുമില്ല. വിവാഹം കഴിയുന്നതോടെ എല്ലാം ശരിയാവും.
അടുത്തപേജില്‍ തുടരുന്നു
ആളുകള്‍ എന്ത് പറയും?